ഐസിസിയ്ക്കെതിരെ പരമാര്‍ശം, ഹഫീസിനു കാരണം കാണിക്കല്‍ നോട്ടീസ്

- Advertisement -

ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഐസിസിയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത മുഹമ്മദ് ഫഹീസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കവാന്‍ തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹീസ് ഈ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാന്‍ ടീമില്‍ തിരികെ എത്തുവാന്‍ ഫഹീസിന്റെ ഓള്‍റൗണ്ട് സേവനം ആവശ്യമായി വരുമെന്ന് നേരത്തെ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ അഭിപ്രായം പറഞ്ഞിരുന്നു.

എന്നാല്‍ പാക്കിസ്ഥാനു വേണ്ടി പന്തെറിയുമ്പോള്‍ പലപ്പോഴും സംശയകരമായ ബൗളിംഗ് ആക്ഷനു താരത്തെ മുമ്പ് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനയില്‍ കുറ്റക്കാരനല്ലായെന്ന് തെളിയിച്ച് ബൗളിംഗിലേക്ക് തിരികെ വരാറുണ്ടെങ്കിലും ഇത് തുടര്‍ക്കഥയാകുമ്പോള്‍ ഹഫീസിനു തന്റെ സമനില തെറ്റുകയായിരുന്നു.

35 ഡിഗ്രി വരെ കൈ മടങ്ങുന്ന ചിലരെ മാച്ച് റഫറിമാരും അമ്പയര്‍മാരും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ എന്റെ 16 ഡിഗ്രി മടങ്ങുന്നതിനെ എങ്ങനെ എപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചോദിച്ച ഹഫീസ് പാക്ക് ബോര്‍ഡിനെയും കുറ്റക്കാരനാക്കി അഭിപ്രായം രേഖപ്പെടുത്തി. മറ്റു പല ശക്തരായ ബോര്‍ഡുകളുടെ കളിക്കാരെയും ആരും പരിശോധനയ്ക്ക് വിധേയരാക്കാത്തപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡിനു അതിനു കഴിയാതെ പോകുന്നതിടത്താണ് പാക് താരങ്ങള്‍ ലക്ഷ്യം വയ്ക്കപ്പെടുന്നതെന്ന് ഹഫീസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement