വിരാട് കോഹ്‍ലിയെ മറികടന്ന് ഷൊയ്ബ് മാലിക്

- Advertisement -

ടി20 അന്താരാഷ്ട്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ വിരാട് കോഹ്‍ലിയെ മറികടന്ന് ഷൊയ്ബ് മാലിക്. ഇന്നലെ സ്കോട്‍ലാന്‍ഡിനെതിരെ പുറത്താകാതെ 49 റണ്‍സ് നേടിയതോടെ മാലിക്ക് വിരാട് കോഹ്‍ലിയെ പിന്തള്ളി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 1989 റണ്‍സാണ് ടി20യില്‍ ഇതുവരെ ഷൊയ്ബ് മാലിക് നേടിയിട്ടുള്ളത്. വിരാട് കോഹ്‍ലി 1983 റണ്‍സാണ് നേടിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ന്യൂസിലാണ്ട് താരങ്ങള്‍ക്കാണ്. 2271 റണ്‍സുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍ ഒന്നാമതും 2140 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement