
ലങ്കാഷെയറുമായി ഒരു വര്‍ഷം കൂടി കരാറിലേര്‍പ്പെട്ട് മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവനരൈന്‍ ചന്ദര്‍പോള്‍. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന ഈ 43 വയസ്സുകാരന് ടീമില്‍ തിരിച്ചെത്തുന്നത് കൗണ്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ 819 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ച് കൂട്ടിയത്.
2017 സീസണിന്റെ ഡിവിഷന് 1ല്‍ മൂന്ന് ശതകങ്ങളാണ് താരം നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial