ശിഖറിനെയും സ്മൃതി മന്ഥാനയെയും അര്‍ജ്ജുന അവാര്‍ഡിനു ശുപാര്‍ശ ചെയ്യും

- Advertisement -

അര്‍ജ്ജുന അവാര്‍ഡിനു ശിഖര്‍ ധവാനെയും സ്മൃതി മന്ഥാനയെയും നാമനിര്‍ദ്ദേശം ചെയ്ത് ബിസിസിഐ. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇരുവരെയും നാമനിര്‍ദ്ദേശം ചെയ്യുന്ന വിവരം റിപ്പോര്‍ട്ടര്‍മാരോട് പങ്കുവെച്ചത്. മുന്‍ വര്‍ഷങ്ങളില്‍ വിരാട് കോഹ്‍ലി, മിത്താലി രാജ്, രോഹിത് ശര്‍മ്മ എന്നിവര്‍ക്കും അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ് ആന്‍ഡ് സ്പോര്‍ട്സ് ആണ് അവാര്‍ഡുകള്‍ നല്‍കി വരുന്നത്. ഇന്ത്യ ഗവര്‍ണ്മെന്റിനോട് ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ടെന്നാണ് ബിസിസിഐ വക്താക്കള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement