
ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാല്‍ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ധവാന് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ദിനേഷ് കാര്‍ത്തികിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശിഷ് നെഹ്റയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 7, 10, 13 തീയ്യതികളില്‍ യഥാക്രമം റാഞ്ചി, ഗുവഹാട്ടി, ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് ടി20കള്‍ അരങ്ങേറുക.
സ്ക്വാഡ്: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡേ, കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, അക്സര്‍ പട്ടേല്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial