ഓപ്പണറാവാന്‍ തയ്യാറായി ഷോണ്‍ മാര്‍ഷ്

- Advertisement -

ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും വിലക്ക് നേരിടമ്പോള്‍ വരുന്ന ഓപ്പണിംഗ് വിടവ് നികത്തുവാന്‍ തയ്യാറായി ഷോണ്‍ മാര്‍ഷ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ കളിക്കുന്ന താരം മുകളിലേക്ക് ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നാണിപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഒക്ടോബറില്‍ പാക്കിസ്ഥാനുമായി യുഎഇയിലാണ് ഓസ്ട്രേലിയയുടെ അടുത്ത ടെസ്റ്റ് ദൗത്യം. അതിനു ശേഷം ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങള്‍ നാട്ടിലവര്‍ കളിക്കും.

മാറ്റ് റെന്‍ഷാ ആണ് ഇപ്പോള്‍ വന്നിരിക്കുന്ന രണ്ട് സ്ഥാനങ്ങളില്‍ ഒരു ഓപ്പണിംഗ് സ്ഥാനം എടുക്കുവാന്‍ പോകുന്നത്. ജോ ബേണ്‍സിനെ വാന്‍ഡറേര്‍സില്‍ പരീക്ഷിച്ചുവെങ്കിലും അത് അത്ര വിജയം കണ്ടില്ല. ഇതുവരെ കളിച്ച 32 ടെസ്റ്റുകളില്‍ 5 എണ്മത്തില്‍ മാത്രമാണ് ഷോണ്‍ മാര്‍ഷ് ഓപ്പണ്‍ ചെയ്തിട്ടുള്ളതെങ്കിലും ഏഷ്യന്‍ പിച്ചുകളില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു എന്നതും ഷോണ്‍ മാര്‍ഷിനു ഗുണകരമായി മാറിയേക്കാമെന്നാണ് കരുതുന്നത്.

മധ്യ നിരയിലും ടോപ് ഓര്‍ഡറിലും ബാറ്റ് ചെയ്ത് റണ്‍സ് കണ്ടെത്താന്‍ തനിക്കായിട്ടുണ്ടെന്നുള്ളത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നു എന്നാണ് ഷോണ്‍ മാര്‍ഷ് പറഞ്ഞത്. തന്റെ ടീം നായകന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഓപ്പണിംഗ് സ്ഥാനം എറ്റെടുക്കുവാനും താന്‍ തയ്യാറാണെന്ന് ഷോണ്‍ മാര്‍ഷ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement