ശാസ്ത്രി ജയിച്ചു സഹീര്‍ തോറ്റു, ഭരത് അരുണ്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച്

ഒടുവില്‍ ബിസിസിഐ ഔദ്യോഗികമായി എല്ലാം പ്രഖ്യാപിച്ചു. സഹീര്‍ ഖാനല്ല ഭരത് അരുണായിരിക്കും 2019 വരെ ഇന്ത്യയുടെ ബൗളിംഗ് കോച്ചെന്ന പ്രഖ്യാപനം ബിസിസിഐ നടത്തി. മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്ക് പുറമേ സഞ്ജയ് ഭംഗാര്‍ അസിസ്റ്റന്‍ കോച്ചായി ചുമതല വഹിക്കും. ആര്‍ ശ്രീധര്‍ ആണ് ബൗളിംഗ് കോച്ച്. സിഒഎയുടെ മൂന്നംഗ കമ്മിറ്റി ആണ് തീരുമാനം അറിയിച്ചത്.

ദ്രാവിഡിന്റെയും സഹീറിന്റെയും സേവനങ്ങള്‍ കണ്‍സള്‍ട്ടന്റായി ഇന്ത്യയ്ക്ക് ലഭിയ്ക്കുകയാണെങ്കില്‍ ഏറെ ഉപകാരപ്പെടുമെന്നും എന്നാല്‍ അവരുടെ ലഭ്യത എത്ര നാളത്തേക്കുണ്ടാകുമെന്നുള്ളത് അവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ പറയാനാകു എന്നാണ് നിയമനങ്ങളെക്കുറിച്ചാരാഞ്ഞപ്പോള്‍ ശാസ്ത്രി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷാഹിൻലാലും ഡ്രാഫ്റ്റിൽ സൈൻ ചെയ്തു, കേരളത്തിൽ നിന്ന് 10 താരങ്ങൾ
Next articleഉബൈദ് സി കെ , കൂത്തുപറമ്പിൽ നിന്ന് ഐ എസ് എല്ലിലേക്ക് ഒരു ‘സികെ’ കൂടെ