Site icon Fanport

ശാസ്ത്രിയാണ് മികച്ച ക്യാപ്റ്റനാവാൻ തന്നെ സഹായിച്ചതെന്ന് കോഹ്‌ലി

തന്നെ മികച്ചൊരു ക്യാപ്റ്റനാക്കാൻ സഹായിച്ചത് ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി.  രവി ശാസ്ത്രി ഒരിക്കലും തന്നെ മാറ്റാൻ ശ്രമിച്ചിരുന്നില്ലെന്നും ശാസ്ത്രിയുടെ അടുത്ത് നിന്ന് എപ്പോഴും ലഭിക്കുന്ന ഫീഡ്ബാക്കുകൾ തന്നെ ഒരു മികച്ച ക്യാപ്റ്റനാക്കി തീർത്തുവെന്നും കോഹ്‌ലി പറഞ്ഞു. ഒരു ക്യാപ്റ്റനാവാൻ വേണ്ടി ശാസ്ത്രി തന്നെ ഒരിക്കലും മാറ്റാൻ ശ്രമിച്ചിരുന്നില്ലെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. രവി ശാസ്ത്രി കളിക്കാരനാണ് കമന്റേറ്ററായും ഒരുപാടു മത്സരങ്ങൾ കണ്ട ആളായത് കൊണ്ട് തന്നെ ഒരു മത്സരം എങ്ങോട്ടു പോവുന്നുവെന്ന് ശാസ്ത്രിക്ക് പെട്ടന്ന് മനസ്സിലാവുമെന്നും കോഹ്‌ലി പറഞ്ഞു.

കോഹ്‌ലിക്കും രവി ശാസ്ത്രിക്കും കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏകദിന മത്സരങ്ങളിൽ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലാണ്. നാളെ നടക്കുന്ന അവസാന ഏകദിന മത്സരത്തിൽ മെൽബണിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

Exit mobile version