Picsart 24 07 06 14 14 07 760

സഞ്ജുവിനെ ടീമിൽ എടുക്കാത്തതിനെ വിമർശിച്ച് ശശി തരൂർ

സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിനെ വിമർശിച്ച് ശശി തരൂർ. സഞ്ജുവിനെ ഒഴിവാക്കിയതിനും ഇപ്പം ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ടി20 ടീമിൽ ഇടം നൽകാത്തതിനെയും പാർലമെൻ്റ് അംഗം ശശി തരൂർ വിമർശിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ശശി തരൂർ പ്രതികരിച്ചത്.

“ഈ മാസാവസാനം നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പ് രസകരമായിരുന്നു. തൻ്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഏകദിനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. അതേസമയം ഇന്ത്യ സിംബാബ്‌വെ പരമ്പരയിൽ T20I സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ടി20 ടീമിലും തിരഞ്ഞെടുത്തിട്ടില്ല. ഇന്ത്യൻ ടീമിനായി നേടുന്ന നേട്ടങ്ങൾക്ക് ഒരു വിലയും സെലക്ഷൻ കമ്മിറ്റി കൊടുക്കുന്നില്ല. ഈ ഇന്ത്യൻ ടീമിന് ആശംസകൾ നേരുന്നു,” തരൂർ ട്വീറ്റ് ചെയ്തു

Exit mobile version