ഷര്‍ജീല്‍ ഖാനെയും ഖാലിദ് ലതിഫിനെയും കത്തിരിക്കുന്നത് വിലക്കും പിഴയും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോഴ വിവാദത്തിലകപ്പെട്ട പാക് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ ഖാലിദ് ലതിഫ് എന്നിവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തേക്കുള്ള വിലക്കും വലിയ തുകയുടെ പിഴയും. പാക്കിസ്ഥാന്‍ ക്രിക്കക്കറ്റ് ബോര്‍ഡ് നിയമിച്ച മൂന്നംഗ ആന്റി-കറപ്ഷന്‍ ട്രിബ്യൂണല്‍ ബുധനാഴ്ച വിധി പറയാനിരിക്കെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഇരുവര്‍ക്കും 5 വര്‍ഷം വിലക്കും 2 മില്യണ്‍ രൂപ പിഴയും ശിക്ഷയായി വിധിക്കപ്പെടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പിസിബിയുടെ നിയമ ഉപദേശകന്‍ തഫ്സുല്‍ റിസ്വി പറഞ്ഞത് ഇരുവര്‍ക്കും അജീവനാന്ത വിലക്കിനായാണ് ശ്രമിക്കുന്നതെന്നാണ്. പിഎസ്എല്‍ ലെ നാല് മറ്റു താരങ്ങളെയും നേരത്തെ ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ്, ഷാഹസൈബ് ഹസന്‍, നസീര്‍ ജംഷെദ് എന്നിവരാണ് ഇവര്‍.

2010 ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ സ്പോട്ട്-ഫിക്സിംഗ് ആരോപിച്ച് സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമീര്‍ എന്നിവരെ അഞ്ച് വര്‍ഷത്തേക്ക് ഐസിസിയുടെ ആന്റി കറപ്ഷന്‍ ട്രിബ്യൂണല്‍ വിലക്കിയിരുന്നു. വിലക്ക് കഴിഞ്ഞ് മുഹമ്മദ് അമീര്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article“ഓൾഡ് ട്രാഫോഡിനേക്കാൾ വലുത് കൊച്ചിയിൽ പ്രതീക്ഷിക്കാം” എന്ന് ഹ്യൂസ് റെനെയോട്
Next articleതിരിച്ചുവരവ് ഉജ്ജ്വലമാക്കി ഷറപ്പോവ