
സ്പോട് ഫിക്സിംഗ് ഉള്‍പ്പെടെ അഞ്ച് ചാര്‍ജ്ജുകള്‍ക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഷര്‍ജീല്‍ ഖാന് അഞ്ച് വര്‍ഷം വിലക്ക്. മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജ് നയിക്കുന്ന മൂന്നംഗ ട്രിബ്യൂണല്‍ ആണ് ഷര്‍ജീല്‍ ഖാന്റെ ശിക്ഷ വിധിക്കുന്നത്. മറ്റൊരു താരം ഖാലിദ് ലത്തീഫിനെയും സമാനമായ കേസില്‍ ശിക്ഷ ഉടനെ വിധിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.
പിസിബിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് പിഎസ്എല്‍ തുടങ്ങി രണ്ടാം ദിവസം ഇരുവരെയും മറ്റു താരങ്ങളെയും വാതുവെപ്പുകാരുമായി ഇടപാടുകള്‍ നടത്തി എന്ന് കണ്ട് തിരിച്ചയച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial