ഷാര്‍ജ്ജയില്‍ അഫ്ഗാനിസ്ഥാന്‍ – സിംബാബ്‍വേ പോരാട്ടത്തിനു കളമൊരുങ്ങുന്നു

- Advertisement -

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഷാര്‍ജ്ജയില്‍ ഏറ്റുമുട്ടാനൊരുങ്ങി അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഷാര്‍ജ്ജയില്‍ സിംബാബ്‍വേയുമായി അഫ്ഗാനിസ്ഥാന്‍ കളിക്കുക എന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 2018ല്‍ ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റ് മത്സരവും ഇരു രാജ്യങ്ങളുടെയും പരിഗണനയില്‍ ഉണ്ട്.

ഫെബ്രുവരി 5, 6 തീയ്യതികളിലാവും ടി20 മത്സരങ്ങള്‍ അരങ്ങേറുക. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി 9നു ആരംഭിക്കും. ഫെബ്രുവരി 11, 13, 16, 19 എന്നീ തീയ്യതികളിലാണ് മറ്റു മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അവസാന ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനായിരുന്നു ഏകദിന-ടി20 പരമ്പരയില്‍ വിജയം നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement