ലോകകപ്പിൽ ഇന്ത്യക്ക് സർപ്രൈസ് ഓപ്പണറെ നിർദ്ദേശിച്ച് ഷെയിൻ വോൺ

ഈ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യാൻ പുതിയ താരത്തെ നിർദേശിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി എത്തിയ റിഷാഭ് പന്തിനെ ഓപ്പണറാക്കണമെന്നാണ് ഷെയിൻ വോൺ അഭിപ്രായപ്പെട്ടത്. രോഹിത് ശർമയും ശിഖർ ധവാനുമാണ് നിലവിൽ ഇന്ത്യയുടെ ഓപ്പണർമാർ.

അടുത്തിടെ തുടങ്ങാനിരിക്കുന്ന ഓസ്ട്രലിയക്കെതിരായ പരമ്പരയിൽ പന്തിനെ ഓപ്പണറാക്കി പരീക്ഷിക്കണമെന്നും വോൺ പറഞ്ഞു. ശിഖർ ധവാന് മറ്റേതെങ്കിലും സ്ഥാനത്ത് കളിക്കാമെന്നും വോൺ കൂട്ടിച്ചേർത്തു. അതെ സമയം ധോണിക്കും പന്തിനും ഒരുമിച്ച് ഇന്ത്യൻ ടീമിൽ കളിക്കാമെന്നും ധോണിയെ പോലെ ഒരു താരം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാണെന്നും വോൺ പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ ഏതു പൊസിഷനിലും കളിക്കാൻ തയ്യാറാണെന്നും സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ ധോണിക്ക് കഴിയുമെന്നും വോൺ പറഞ്ഞു.

Exit mobile version