ഫോക്സ് സ്പോര്‍ട്സ് കമന്ററി ടീമില്‍ ഇനി ഷെയിന്‍ വോണും

- Advertisement -

മുന്‍ ക്രിക്കറ്റ് താരങ്ങളാല്‍ സമൃദ്ധമായ ഫോക്സ് സ്പോര്‍ട്സ് കമന്ററി ടീമില്‍ അംഗമായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ഫോക്സ് സ്പോര്‍ട്സിന്റെ മുഴുവന്‍ സമയ ക്രിക്കറ്റ് ചാനലിന്റെ പ്രധാന റോളുകളില്‍ വോണിനെ കാണാനാകുമെന്നാണ് അറിയുന്നത്. ആഡം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് വോ, ബ്രണ്ടന്‍ ജൂലിയന്‍, മൈക്കല്‍ ഹസ്സി എന്നീ മുന്‍ താരങ്ങളെ ഫോക്സ് സ്വന്തമാക്കി കഴിഞ്ഞു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതിസന്ധി ഘട്ടത്തില്‍ കളിയിലെ വിശ്വാസം കാണികള്‍ക്കിടയില്‍ തിരികെ കൊണ്ടുവരിക എന്നതായിരിക്കും തങ്ങളുടെ പുതിയ ചാനലിന്റെ ലക്ഷ്യമെന്ന് വോണ്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റില്‍ വിപ്ലവകരമായ തുടക്കമായിരിക്കും ഫോക്സ് സ്പോര്‍ട്സ് സൃഷ്ടിക്കുക എന്ന് വോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement