Site icon Fanport

ഓസ്ട്രേലിയയോട് സ്നേഹം കാണിക്കാൻ ‘ബാഗി ഗ്രീൻ’ തൊപ്പി ധരിക്കേണ്ട ആവശ്യം ഇല്ലെന്ന് ഷെയിൻ വോൺ

ഓസ്ട്രേലിയയോട് സ്നേഹം കാണിക്കാൻ പ്രശസ്തമായ ‘ബാഗി ഗ്രീൻ’ തൊപ്പി ധരിക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്ന് ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. ‘ബാഗി ഗ്രീൻ’ തൊപ്പി ധരിച്ചോ അല്ലാതെയോ താൻ  സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഇഷ്ട്ടപെട്ടിരുന്നുവെന്നും ഷെയിൻ വോൺ പറഞ്ഞു. നേരത്തെ തന്റെ ‘ബാഗി ഗ്രീൻ’ തൊപ്പി ഷെയിൻ വോൺ ബുഷ്ഫയർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

‘ബാഗി ഗ്രീൻ’ തൊപ്പി ധരിച്ചാലും ഇല്ലെങ്കിലും താൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും വോൺ പറഞ്ഞു. നേരത്തെ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഒരു മണിക്കൂർ ‘ബാഗി ഗ്രീൻ’ തൊപ്പി ധരിക്കണമെന്ന് പറഞ്ഞ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോയെ ഷെയിൻ വോൺ നേരത്തെ വിമർശിച്ചിരുന്നു.

Exit mobile version