മധ്യനിരയുടെ തുണയില്‍ വിന്‍ഡീസ് നേടിയത് 246 റണ്‍സ്

- Advertisement -

ടോപ് ഓര്‍‍ഡര്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ട ശേഷം മധ്യനിരയുടെ മികവില്‍ ആദ്യ ദിവസം 246 റണ്‍സ് നേടി വിന്‍ഡീസ്. എന്നാല്‍ മധ്യനിര താരങ്ങളില്‍ ആര്‍ക്കും തന്നെ അര്‍ദ്ധ ശതകമെന്ന കടമ്പ കടക്കാനാകാതെ വന്നപ്പോള്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റ് കൈമോശം വരുത്തുക ശീലമാക്കുകയായിരുന്നു വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍. ആദ്യ സെഷനില്‍ 99/3 എന്ന നിലയില്‍ അവസാനിപ്പിച്ച വിന്‍ഡീസ് പിന്നീട് ദിവസത്തില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമാക്കി.

കീറണ്‍ പവല്‍(38), ഷായി ഹോപ്(44), റോഷ്ടണ്‍ ചേസ്(38), ജേസണ്‍ ഹോള്‍ഡര്‍(40) എന്നിവര്‍ക്കൊപ്പം 46 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷെയിന്‍ ഡോവ്രിച്ച് എന്നിവരാണ് വിന്‍‍ഡീസ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഡോവ്രിച്ചിനൊപ്പം റണ്ണൊന്നുമെടുക്കാതെ ദേവേന്ദ്ര ബിഷു ആണ് കൂട്ടിനു.

ശ്രീലങ്കയ്ക്കായി മൂന്ന് വിക്കറ്റുമായി ലഹിരു കുമരയാണ് തിളങ്ങിയത്. സുരംഗ ലക്മല്‍, രംഗന ഹെരാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. വിന്‍ഡീസ് ഓപ്പണര്‍ ഡെവണ്‍ സ്മിത്ത് റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement