ലീഡിനരികെ വിന്‍ഡീസ്, ചായയ്ക്ക് പിരിയുമ്പോള്‍ 241/5

- Advertisement -

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 12 റണ്‍സ് പിന്നില്‍. 241/5 എന്ന സ്കോറാണ് ആതിഥേയര്‍ 82 ഓവറില്‍ നിന്ന് നേടിയത്. ഡെവണ്‍ സ്മിത്ത്(61) പുറത്തായ ശേഷം റോഷ്ടണ്‍ ചേസും(41), ഷെയിന്‍ ഡോവ്റിച്ചും(44*) ചേര്‍ന്നാണ് വിന്‍ഡീസ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. റോഷ്ടണ്‍ ചേസിനെ ലഹിരു കുമര പുറത്താക്കിയപ്പോള്‍ പകരമെത്തിയ ജേസണ്‍ ഹോള്‍ഡറാണ് ഡോവ്റിച്ചിനു കൂട്ടായി ക്രീസിലുള്ളത്.

ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ലഹിരു കുമര(2), കസുന്‍ രജിത, അകില ധനന്‍ജയ, സുരംഗ ലക്മല്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement