Picsart 24 08 29 10 03 25 864

വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഷാനൻ ഗബ്രിയേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഷാനൻ ഗബ്രിയേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അവസാന 12 വർഷമായി വെസ്റ്റിൻഡീസിനൊപ്പം അദ്ദേഹം ഉണ്ട്. തൻ്റെ രാജ്യത്തിനായി 86 മത്സരങ്ങൾ കളിച്ചു. 36-കാരൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.

ടെസ്റ്റിൽ ആയിരുന്നു അദ്ദേഹം വെസ്റ്റിൻഡീസിനായി കൂടുതൽ മത്സരങ്ങൾ കളിച്ചത്. ആകെ കളിച്ച 86 അന്താരാഷ്ട്ര മത്സരങ്ങളിൽ 59 മത്സരങ്ങളും ടെസ്റ്റി ആയിരുന്നു. 2012-ൽ ലോർഡ്‌സിൽ ആയിരുന്നു അരങ്ങേറ്റം. ടെസ്റ്റ് കരിയറിൽ ആറ് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 32.21 ശരാശരിയിൽ 166 വിക്കറ്റുകൾ അദ്ദേഹം നേടി. 2018 ജൂണിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ മികച്ച പ്രകടനം, ആ മത്സരത്തിൽ 121-ന് 13 എന്ന റെക്കോർഡ് നേടി.

Exit mobile version