Site icon Fanport

ഷാൻ മസൂദിന് അർധ സെഞ്ച്വറി

ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിൽ. ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് ആബിദ് അലിയുടെയും അസർ അലൊയുടെയും വിക്കറ്റാണ് നഷ്ടമായത്. ഓപ്പണർ ആബിദ് അലി റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്. അസർ അലി 34 റൺസ് എടുത്തു.

ഷാൻ മസൂദ് 59 റൺസുമായി പാകിസ്താന്റെ ഇന്നിങ്സിന് ശക്തി പകരുന്നുണ്ട്‌. 9 ബൗണ്ടറികളുമായാണ് മസൂദ് 59 റൺസിൽ എത്തിയത്. അബു ജയെദ് ആണ് ബംഗ്ലാദേശിനായി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 233 റൺസിന് എറിഞ്ഞിടാൻ പാകിസ്ഥാന് ആയിരുന്നു.

Exit mobile version