Picsart 23 09 23 19 35 55 027

“മുഹമ്മദ് ഷമിയാണ് ലോകത്തെ ഏറ്റവും അണ്ടർ റേറ്റഡ് ആയ പേസർ” – കെയ്ഫ്

മുഹമ്മദ് ഷമി ഈ ലോകത്തെ ഏറ്റവും അണ്ടർ റേറ്റഡ് ആയ പേസ് ബൗളർ ആണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ പ്രകടനത്തെക്ക് പ്രതികരിക്കുക ആയിരുന്നു കൈഫ്. സാമൂഹിക മാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് പേസറാണ് മുഹമ്മദ് ഷമി. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ലോകകപ്പ് ഹീറോയാണ്. അദ്ദേഹത്തെ ചെറുതായി കാണാൻ കഴിയില്ല” കൈഫ് പറഞ്ഞു. ഫൈഫറ് നേടിയ ഷമിയെ അഭിനന്ദിക്കുന്നു എന്നും കൈഫ് പറഞ്ഞു. ലോകകപ്പിൽ ഷമിയെ ആദ്യ ഇലവനിൽ കളിപ്പിക്കണം എന്ന് കഴിഞ്ഞ ദിവസം പിയൂഷ് ചൗളയും പറഞ്ഞിരുന്നു.

Exit mobile version