Picsart 23 12 16 11 56 07 849

പരിക്ക്, മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മുഹമ്മദ് ഷമി കളിക്കില്ല എന്ന് ബി സി സി ഐ സ്ഥിരീകരിച്ചു. പരിക്ക് മാറാത്ത താരം ടെസ്റ്റ് കളിക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യില്ല എന്ന് ബി സി സി ഐ പറഞ്ഞു. ഷമിയെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു എങ്കിലും അപ്പോൾ തന്നെ പരിക്ക് മാറിയാലെ ഷമി കളിക്കൂ എന്ന് ബി സി സി ഐ പറഞ്ഞിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ്മയുൾപ്പെടെയുള്ള കളിക്കാർ വെള്ളിയാഴ്ച ജോഹന്നാസ്ബർഗിലേക്ക് യാത്ര തിരിച്ചിരുന്നു. ഷമി അവർക്ക് ഒപ്പം യാത്ര ചെയ്തില്ല. സെലക്ടർമാർ ഇതുവരെ ഷമിക്ക് പകരക്കാരനെ തിരഞ്ഞെടുത്തിട്ടില്ല. ഏകദിന ടീമിൽ നിന്ന് ഒരു ഫാസ്റ്റ് ബൗളറെ ടെസ്റ്റിൽ ഉൾപ്പെടുത്താൻ ആണ് സാധ്യത കാണുന്നത്.

Exit mobile version