ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം

സെഞ്ചൂറിയണില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയ ലക്ഷ്യം. നാലാം ദിവസം മുപ്പതോളം ഓവറുകളും അഞ്ചാം ദിവസം മുഴുവനും ശേഷിക്കെ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താന്‍ മികച്ചൊരു അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ ആദ്യ ഇന്നിംഗ്സിലെ പോലെ മറ്റു ബാറ്റ്സ്മാന്മാര്‍ മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇന്ത്യയ്ക്ക് വിജയം പ്രയാസകരമായി മാറും.

ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് കൈവശപ്പെടുത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് ആണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഡീന്‍ എല്‍ഗാര്‍ 61 റണ്‍സ് നേടിയപ്പോള്‍ അവസാനം വരെ പൊരുതിയ ഡു പ്ലെസിയെ ജസ്പ്രീത് ബുംറ പുറത്താക്കുകയായിരുന്നു. ഫാഫ് 48 റണ്‍സാണ് ഇന്നിംഗ്സില്‍ നേടിയത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ്മയ്ക്കാണ് രണ്ട് വിക്കറ്റ്. ലുംഗിസാനി ഗിഡിയെ പുറത്താക്കി അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനു വിരാമമിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version