
അഫ്ഗാനിസ്ഥാന് ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഫിറ്റ്നെസ് ടെസ്റ്റില്‍ മുഹമ്മദ് ഷമി പരാജയപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. പകരം നവദീപ് സൈനിയെയാണ് ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്നെസ് ടെസ്റ്റുകള്‍ നടന്ന് വരികയാണ്. ടീമിലെ ബഹുഭൂരിഭാഗം താരങ്ങളുടെയും ഫിറ്റ്നെസ് ടെസ്റ്റ് കഴിഞ്ഞുവെങ്കിലും ചില താരങ്ങളുടേത് അവശേഷിക്കുന്നുണ്ട്.
2017-18 സീസണില്‍ ഡല്‍ഹി നിരയില്‍ മികവുറ്റ ബൗളിംഗ് പ്രകടനമാണ് നവദീപ് നടത്തിയത്. 8 മത്സരങ്ങളില്‍ നിന്നായി 34 വിക്കറ്റാണ് നവദീപ് സൈനി നേടിയത്.
നേരത്തെ ഇന്ത്യ എ ടൂറില്‍ നിന്ന് സഞ്ജു സാംസണെയും സമാനമായ രീതിയില്‍ ഒഴിവാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial