യോ-യോ ടെസ്റ്റ് ക്ലിയര്‍ ചെയ്ത് മുഹമ്മദ് ഷമി, ടീമില്‍ തിരികെ എത്തുമെന്ന് ബിസിസിഐ പ്രതീക്ഷ

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മുഹമ്മദ് ഷമി ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തി ബിസിസിഐ. അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫിറ്റ്‍നെസ് കാരണങ്ങളാല്‍ ഷമി ഒഴിവാക്കപ്പെടുകയായിരുന്നുവെങ്കിലും താരം ഇപ്പോള്‍ യോ-യോ ടെസ്റ്റ് വീണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

ജസ്പ്രീത് ബുംറയ്ക്കേറ്റ് പരിക്ക് മൂലം മുഹമ്മദ് ഷമിയെ ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. ഷമി ഏറെ കഴിവുള്ളയാളാണെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍. താരത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍(വ്യക്തിപരവും കായികപരവും) ടീം മാനേജ്മെന്റ് എന്നും ഷമിയ്ക്കൊപ്പം നിന്നതിനു കാരണവും ഇത് തന്നെയാണ്.

യോ-യോ ടെസ്റ്റ് പാസ്സാവുക കൂടി ചെയ്തതോടെ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനു ഏറെ കാത്തിരിക്കേണ്ടതില്ലെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version