Site icon Fanport

ഉപദേശം തേടി ഷമി വിളിച്ചു , പാകിസ്ഥാൻ താരങ്ങൾ വിളിക്കില്ലെന്ന് അക്തർ

തന്നോട് ഉപദേശം തേടി ഇന്ത്യൻ താരങ്ങൾ തന്നെ വിളിക്കാറുണ്ടെന്നും അതെ സമയം പാകിസ്ഥാൻ ബൗളർമാർ ആരും തന്നെ വിളിക്കാറില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ഇന്ത്യൻ താരം ഇന്ത്യൻ ഫാസ്റ്റ് ബൗളർ തന്നെ വിളിച്ചിരുന്നുവെന്നും ഷൊഹൈബ് അക്തർ വെളിപ്പെടുത്തി. ഇന്ത്യൻ താരങ്ങൾ വിളിക്കുന്നുണ്ടെങ്കിലും പാകിസ്ഥാൻ താരങ്ങൾ വിളിക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും അക്തർ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷമി തന്നെ വിളിച്ച കാര്യം അക്തർ പറഞ്ഞത്. ലോകകപ്പ് സെമി ഫൈനലിലെ മോശം പ്രകടനത്തിന് ശേഷമാണു ഷമി വിളിച്ചത്. ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാവാതിൽ ഉള്ള വിഷമം ഷമി പങ്കുവെച്ചെന്നും അക്തർ പറഞ്ഞു. ഷമിയോട് ഫിറ്റ്നസ് നിലനിർത്താൻ താൻ അവശ്യ പെട്ടെന്നും വരുന്ന ഹോം സീരിസിൽ മികച്ച പ്രകടനം ഷമി പുറത്തെടുക്കാൻ കഴിയുമെന്ന് പറഞ്ഞെന്നും അക്തർ വെളിപ്പെടുത്തി. വിശാഖപട്ടണം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനവും കാഴ്ചവെച്ച മുഹമ്മദ് ഷമിയെ അക്തർ അഭിനന്ദിക്കുകയും ചെയ്തു.

Exit mobile version