Site icon Fanport

എട്ട് ഇന്നിംഗ്സുകള്‍, ഒന്നിലും 200 കടക്കാനാകാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

തങ്ങളുടെ അവസാന എട്ട് ടെസ്റ്റ് ഇന്നിംഗ്സുകളിലും ഒരു തവണ പോലും 200 കടക്കുവാന്‍ കഴിയാതെ ബംഗ്ലാദേശ്. ഇന്ന് സിംബാബ്‍വേ ബംഗ്ലാദേശിനെതിരെ നേടിയ 151 റണ്‍സിന്റെ വിജയത്തിലും രണ്ട് ഇന്നിംഗ്സുകളിലും ബംഗ്ലാദേശിനു 200 കടക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 143 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 169 റണ്‍സും മാത്രമാണ് ബംഗ്ലാദേശിനു നേടാനായത്.

നാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് വിജയം സ്വന്തമാക്കിയിട്ടുള്ള ബംഗ്ലാദേശിനെതിരെയാണ് സിംബാബ്‍വേയുടെ ഇന്നത്തെ വിജയം. 17 വര്‍ഷത്തില്‍ ആദ്യമായിട്ടുള്ള അവരുടെ എവേ വിജയമാണ് ഇത്.

Exit mobile version