അമേരിക്കയിലേക്ക് യാത്രയായില്ല, ബംഗ്ലാദേശില്‍ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി ഷാക്കിബ്

ഏഷ്യ കപ്പിനിടെ ബംഗ്ലാദേശ് ടീമില്‍ നിന്ന് നാട്ടിലേക്ക് പരിക്ക് മൂലം മടങ്ങിയ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയയ്ക്കായി താരം അമേരിക്കയിലേക്ക് യാത്രയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വേദന സഹിക്കാനാകാതെ താരത്തെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഉടനടി താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് കരുതിയതെങ്കിലും ബിസിബിയുടെ നിര്‍ദ്ദേശപ്രകാരം ഏഷ്യ കപ്പിനു ശേഷം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരെയുള്ള സുപ്രധാന മത്സരത്തിനു തൊട്ടുമുമ്പ് താരത്തിന്റെ വേദന അസഹ്യമാകുകയും തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ലെന്ന് മനസ്സിലായി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

Exit mobile version