തീരുമാനമായി, ഷാകിബ് നിദാഹസ് ട്രോഫിയ്ക്കില്ല

- Advertisement -

കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ നിദാഹസ് ട്രോഫിയില്‍ നിന്ന് പിന്മാറി ഷാകിബ് അല്‍ ഹസന്‍. ഷാകിബിനെ നായകനാക്കി 16 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും താരം മത്സര സജ്ജമാകുമോ എന്ന കാര്യം സംശയത്തിലായിരുന്നു. ആദ്യ മത്സരങ്ങളില്‍ ലഭ്യമല്ലെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ കളിക്കാന്‍ താരത്തിനാകുമെന്നായിരുന്നു ബംഗ്ലാദേശിന്റെ പ്രതീക്ഷ.

ഇപ്പോള്‍ ഷാകിബ് ഇല്ല എന്ന കാര്യത്തില്‍ തീരുമാനം ആയതോടെ മഹമ്മദുള്ളയാവും ടീമിനെ നയിക്കുക. ഷാകിബിനു പകരം ലിറ്റണ്‍ ദാസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement