ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റം, ഷാകിബിനും നൂരുള്‍ ഹസനും പിഴ

@AFP
- Advertisement -

ശ്രീലങ്കയെ അവസാന ഓവറില്‍ മറികടന്ന് ബംഗ്ലാദേശ് നിദാഹസ് ട്രോഫിയുടെ ഫൈനലില്‍ കടന്നുവെങ്കിലും മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷ സമാനമായ അന്തരീക്ഷമാണ് അവസാന ഓവറില്‍ കൊളംബോയില്‍ സാക്ഷ്യം വഹിച്ചത്. ഒരു നോബോള്‍ വിളിക്കാത്തതിലും അതേ പന്തില്‍ മുസ്തഫിസുര്‍ റഹ്മാന്‍ റണ്‍ഔട്ട് ആവുകയും ചെയ്തപ്പോള്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ ഇരു ബാറ്റ്സ്മാന്മാരോടും തിരിച്ച് പവലിയനിലേക്ക് മടങ്ങുവാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതുകൂടാതെ തിസാരപെരേരയ്ക്ക് നേരെ വിരല്‍ ചൂണ്ടിയടുത്ത നൂരുള്‍ ഹസനും പിഴ വിധിച്ചു. മത്സര ശേഷം ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമായെങ്കിലും മാച്ച് ഒഫീഷ്യലകളുടെ ഇടപെടലാണ് രംഗം വഷളാകാതിരുന്നത്. റിസര്‍വ് കളിക്കാരനായിരുന്ന നൂരുള്‍ വെള്ളം കൊടുക്കാനായി ഗ്രൗണ്ടില്‍ എത്തിയ ശേഷമാണ് തിസാര പെരേരയ്ക്ക് നേരെ വിരല്‍ ചൂണ്ടി അടുത്തത്. ഇതിനു ശേഷം കാണികളുടെ ഭാഗത്ത് നിന്നും അതൃപ്തികരമായ പെരുമാറ്റം ഉണ്ടായി.

ഇരുവര്‍ക്കും 25 ശതമാനം മാച്ച് ഫീസ് പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് വിധിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement