
- Advertisement -
നിദാഹസ് ട്രോഫിയ്ക്കുള്ള ബംഗ്ലാദേശ് ടി20 സ്ക്വാഡിലേക്ക് ചാമ്പ്യന്‍ ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസനെ ഉള്‍പ്പെടുത്തി. ഈ വര്‍ഷമാദ്യം പിടികൂടിയ പരിക്കില്‍ നിന്ന് താരം പൂര്‍ണ്ണമായും ഭേദമായി എന്നതിനെത്തുടര്‍ന്നാണ് ബോര്‍ഡിന്റെ ഈ തീരുമാനം. മാര്‍ച്ച 16നു ശ്രീലങ്കയെ ബംഗ്ലാദേശ് നേരിടുമ്പോള്‍ താരം കളിക്കാനിറങ്ങുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ഇരു ടീമുകള്‍ക്കും ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നേടാനായിട്ടുള്ളത്. ജയം സ്വന്തമാക്കുന്നവര്‍ ഇന്ത്യയ്ക്കെതിരെ ഫൈനല്‍ കളിക്കുവാന്‍ യോഗ്യത നേടും.
മാര്‍ച്ച് 18നു കൊളംബോയില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement