ഡ്രെസ്സിംഗ് റൂമിലെ കണ്ണാടിചില്ലുകള്‍ തകര്‍ത്തത് ഷാകിബ് അല്‍ ഹസനെന്ന് റിപ്പോര്‍ട്ടുകള്‍

നിദാഹസ് ട്രോഫിയില്‍ നടന്ന ഡ്രെസ്സിംഗ് റൂം വിവാദത്തിലെ കുറ്റക്കാരന്‍ ഷാകിബ് അല്‍ ഹസനെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പുറത്ത് വരുന്ന വാര്‍ത്ത പ്രകാരം മാച്ച് റഫറി ക്രിസ് ബ്രോഡ് സ്റ്റേഡിയത്തിലെ കാറ്ററിംഗ് സംഘത്തിലെ ജോലിക്കോരോട് സംസാരിക്കുകയും അവരാണ് ഷാകിബ് അല്‍ ഹസന്‍ ശക്തിയോടെ ഡോറില്‍ തള്ളിയപ്പോളാണ് ഡോര്‍ തകര്‍ന്നത് എന്ന് പറയുകയുണ്ടായി.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമല്ലായിരുന്നു. നേരത്തെ പുറമേ നിന്നുള്ള വ്യക്തികളില്‍ നിന്നുള്ള അഭിപ്രായം തേടേണ്ടതില്ല എന്നായിരുന്നു ബ്രോഡ് സ്വീകരിച്ച നിലപാട്. എന്നാല്‍ തീരുമാനം എടുക്കുവാന്‍ സഹായകരമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിക്കാതെ വന്നപ്പോളാണ് ക്രിസ് ബ്രോഡ് കാറ്ററിംഗ് ജോലിക്കാരോട് സംസാരിക്കുവാന്‍ തുനിഞ്ഞത്.

ക്രിസ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷാകിബിനും മറ്റുതാരങ്ങള്‍ക്കും മത്സരദിവസത്തെ പെരുമാറ്റത്തിനു കൂടുതല്‍ ശിക്ഷ ലഭിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫിയിൽ ഗോവയെ മലർത്തിയടിച്ച് മിസോറാം
Next articleലോകകപ്പിനുള്ള എവേ കിറ്റ് അര്‍ജന്റീന പുറത്തിറക്കി