ഷാകിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് പ്രകടനം ധാക്കയുടെ രക്ഷയ്ക്കെത്തി

- Advertisement -

ഷാകിബ് അല്‍ ഹസന്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്തപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു പ്ലേ ഓഫുകള്‍ക്കായി കാത്തിരിപ്പ്. 48/5 എന്ന നിലയിലേക്ക് വീണ ധാക്ക ഡൈനാമൈറ്റ്സിന്റെ രക്ഷയ്ക്ക് 47 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഷാകിബും 33 റണ്‍സ് നേടിയ മെഹ്ദി മാറൂഫും എത്തുകയായിരുന്നു. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് ധാക്ക സ്വന്തമാക്കിയത്. രംഗ്പൂരിനായി റൂബല്‍ ഹൊസൈന്‍ , എബാദത്ത് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ രംഗ്പൂറിനു ജോണ്‍സണ്‍ ചാള്‍സ്(26), രവി ബൊപ്പാര(28*) എന്നിവര്‍ ഒഴികെ ആരും ഫോം കണ്ടെത്താതിരുന്നപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. ഷാകിബ് 4 ഓവറില്‍ 13 റണ്‍സ് വിട്ടു 2 വിക്കറ്റ് വീഴ്ത്തി. സുനില്‍ നരൈനും കണിശതയോടെ പന്തെറിഞ്ഞു.

മത്സരത്തില്‍ തോറ്റുവെങ്കിലും 12 പോയിന്റോട് രംഗ്പൂര്‍ നേരത്തെ തന്നെ പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജയത്തോടെ ധാക്ക പോയിന്റ് പട്ടികയില്‍ ഖുല്‍ന ടൈറ്റന്‍സിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement