
ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശിനു 43 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്. തങ്ങളുടെ 260 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയയെ 217 റണ്‍സിനു ഒതുക്കിയാണ് ആദ്യ ഇന്നിംഗ്സിലെ ലീഡ് ആതിഥേയര്‍ സ്വന്തമാക്കിയത്. മാറ്റ് റെന്‍ഷാ(45) ആണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. 41 റണ്‍സ് നേടിയ ആഷ്ടണ്‍ അഗര്‍ പുറത്താകാതെ നിന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 45/1 എന്ന നിലയിലാണ്.
രണ്ടാം ദിവസം അവസാനിക്കുവാന്‍ രണ്ടോവര്‍ ശേഷിക്കെ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെ(15) ബംഗ്ലാദേശിനു നഷ്ടമായി. ആഷ്ടണ്‍ അഗറിനാണ് വിക്കറ്റ്. മത്സരത്തില്‍ 88 റണ്‍സ് ലീഡ് സ്വന്തമാക്കിയ ബംഗ്ലാദേശിനായി 30 റണ്‍സുമായി തമീം ഇക്ബാല്‍ റണ്ണൊന്നുമെടുക്കാതെ തൈജുല്‍ ഇസ്ലാം എന്നിവരാണ് ക്രീസില്‍.
18/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത് നായകന്റെ വിക്കറ്റാണ്. സ്റ്റീവന്‍ സ്മിത്തിനെ മെഹ്ജദി ഹസന് ക്ലീന്‍ ബൗള്‍ഡാക്കി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(33), ഗ്രെന്‍ മാക്സ്വെല്(23) എന്നിവരുമായി ചെറുത്ത് നില്പിനു ശ്രമിച്ച മാറ്റ് റെന്‍ഷായും പുറത്തായതോടു കൂടി ഓസ്ട്രേലിയ വലിയ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചുവെങ്കിലും പാറ്റ് കമ്മിന്‍സ്-ആഷ്ട്ണ് അഗര്‍ കൂട്ടുകെട്ടാണ് ലീഡ് കുറയ്ക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. 9ാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 49 റണ്‍സാണ് ഇരുവരും നേടിയത്. കമ്മിന്‍സ് 25 റണ്‍സ് നേടിയപ്പോള്‍ അഗര്‍ പുറത്താകാതെ 41 റണ്‍സ് നേടി.
ഷാകിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന് മൂന്ന് വിക്കറ്റുമായി മികച്ച രീതിയില്‍ പിന്തുണ നല്കി.
ആദ്യ ദിനം വീണത് 13 വിക്കറ്റ്, ബംഗ്ലാദേശ് ഓള്‍ഔട്ട്, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial