ഷൈഫുള്‍ ഇസ്ലാമിനു അഞ്ച് വിക്കറ്റ്, 68 റണ്‍സ് വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്

- Advertisement -

രാജ്ഷാഹി കിംഗ്സിനെ 68 റണ്‍സിനു പരാജയപ്പെടുത്തി ഖുല്‍ന ടൈറ്റന്‍സ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 213 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ 145 റണ്‍സ് നേടാനെ രാജ്ഷാഹി കിംഗ്സിനു സാധിച്ചുള്ളു. 19 ഓവറില്‍ അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

5 വിക്കറ്റ് നേട്ടം കൊയ്ത ഷൈഫുള്‍ ഇസ്ലാം ആണ് ഖുല്‍നയെ വിജയത്തിലേക്ക് നയിച്ചത്. 36 റണ്‍സ് നേടിയ റോണി ടാല്‍ഡുകര്‍ ആണ് രാജ്ഷാഹിയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement