ഷായി ഹോപ്, വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

- Advertisement -

ഷായി ഹോപിനെ വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ച് വിന്‍ഡീസ് ബോര്‍ഡ്. പുരുഷ വിഭാഗത്തില്‍ ഹോപിനെയും വനിത വിഭാഗത്തില്‍ സ്റ്റെഫാനി ടെയിലറിനെയുമാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഹോപ് ടെസ്റ്റ് ക്രിക്കറ്റര്‍ പദവിയും ഏകദിന പദവിയും സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ബാര്‍ബഡോസില്‍ നടന്ന ചടങ്ങിലാണ് ഈ സമ്മാനങ്ങള്‍ നല്‍കിയത്. 2017 വര്‍ഷത്തെ അവാര്‍ഡാണ് വിതരണം ചെയ്യപ്പെട്ടത്.

ടെസ്റ്റില്‍ കവിഞ്ഞ വര്‍ഷം 10 മത്സരങ്ങളില്‍ നിന്ന് 773 റണ്‍സാണ് ഹോപ് നേടിയത്. രണ്ട് ശതകങ്ങളും 3 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടുന്നു. രണ്ട് ശതകവും നാല് അര്‍ദ്ധ ശതകവും നേടി 740 റണ്‍സുമായി നിന്ന റോഷ്ടണ്‍ ചേസിനെയാണ് താരം മറികടന്നത്. ഏകദിനത്തില്‍ ഹോപ് 600 റണ്‍സാണ് കഴിഞ്ഞ വര്‍ഷം നേടിയത്.

വനിത വിഭാഗത്തില്‍ 296 റണ്‍സ് നേടിയാണ് സ്റ്റെഫാനി നേട്ടത്തിനു അര്‍ഹയായത്. മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടി20 വിഭാഗത്തില്‍ എവിന്‍ ലൂയിസും ഡിയാന്‍ഡ്ര ഡോട്ടിനും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement