പരിക്ക്, പ്രദര്‍ശന മത്സരത്തില്‍ അഫ്രീദിയുമില്ല

വിന്‍ഡീസിനെതിരെയുള്ള ചാരിറ്റി പ്രദര്‍ശന മത്സരത്തില്‍ ഷാഹിദ് അഫ്രീദി പങ്കെടുക്കില്ല. മേയ് 31നു ലോര്‍ഡ്സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പരിക്ക് മൂലമാണ് അഫ്രീദി കളിക്കാത്തത്. ട്വിറ്ററിലൂടെയാണ് അഫ്രീദി തീരുമാനം അറിയിച്ചത്. മൂന്ന് മുതല്‍ നാലാഴ്ചത്തെ വിശ്രമമാണ് അഫ്രീദിയ്ക്ക് വേണ്ടതായിട്ടുള്ളത്. നേരത്തെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial