Shaheen

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള പാകിസ്താൻ ഇലവൻ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. പേസർ ഷഹീൻ അഫ്രീദിയുടെയും ആമർ ജമാലിൻ്റെയും തിരിച്ചുവരവാണ് ടീമിന്റെ ഹൈലൈറ്റ്. പരമ്പര മുള്‌ട്ടാനിൽ നാളെ ആരംഭിക്കും. രണ്ടാം ടെസ്റ്റ് മുളട്ടാനിലും മൂന്നാം സെറ്റ് റാവൽപിണ്ടിയിലും ആണ് നടക്കുന്നത്.

മൂന്ന് മുൻനിര സീമർമാരെ പാകിസ്ഥാൻ ഇറക്കുന്നു. ഷാൻ മസൂദ് ടീമിനെ നയിക്കും. അബ്രാർ അഹമ്മദ് മാത്രമാണ് റീമ സ്പെഷ്യലിസ്റ്റ് സ്പിന്നർ. പാർട്ട് ടൈം ഓഫ് സ്പിന്നർ സൽമാൻ അലി ആഘയും ഉണ്ട്. ബംഗ്ലാദേശിനോട് ഹോം ഗ്രൗണ്ടിൽ 2-0 ന് തോറ്റ പാകിസ്ഥാൻ തിരിച്ചുവരിനാകും ഈ പരമ്പരയിലൂടെ നോക്കുന്നത്.

പാകിസ്ഥാൻ പ്ലെയിംഗ് ഇലവൻ: സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഷാൻ മസൂദ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഘ, ആമിർ ജമാൽ, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്.

Exit mobile version