Site icon Fanport

ശദബ് ഖാന് ഇംഗ്ലണ്ട് പരമ്പര നഷ്ടമാകും, ലോകകപ്പും സംശയത്തിൽ

പാകിസ്ഥാൻ സ്പിൻ ബൗളറായ ശദബ് ഖാന് ഇംഗ്ലണ്ടുമായുള്ള പരമ്പര നഷ്ടമാകും. താരത്തിന് വൈദ്യ പരിശോധനയിൽ വൈറസ് കണ്ടെത്തിയതാണ് തിരിച്ചടി ആയത്. ശദബ് ഖാന് ചികിത്സ വേണമെന്നും ചുരുങ്ങിയത് നാലാഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞതായി ഇൻസമാം ഉൽ ഹഖ് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഇംഗ്ലണ്ടിൽ ഒരു ട്വി20യും അഞ്ച് ഏകദിനങ്ങളുമാണ് പാകിസ്ഥാൻ കളിക്കുന്നത്‌. മെയ് 5 മുതൽ 19 വരെയാണ് ഇംഗ്ലണ്ടുനായുള്ള മത്സരങ്ങൾ. താരം ലോകകപ്പിന് മുമ്പ് തിരിച്ചുവരും എന്നാണ് പാകിസ്താൻ പ്രതീക്ഷിക്കുന്നത്. എങ്കിലും തിരിച്ചെത്തും എന്ന് പാകിസ്ഥാൻ ഉറപ്പ് പറയുന്നില്ല.

Exit mobile version