പെരുമാറ്റ ചട്ടലംഘനം, ഷദബ് ഖാന്‍ കുറ്റക്കാരന്‍

ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന കുറ്റത്തിനു ഷദബ് ഖാനെതിരെ ഐസിസിയുടെ നടപടി. 20 ശതമാനം മാച്ച് ഫീസ് പിഴയായും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ നടപടിയായി ചുമത്തപ്പെട്ടത്. തിങ്കളാഴ്ച വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ് താരത്തിന്റെ പെരുമാറ്റദൂഷ്യം. ചാഡ്‍വിക് വാള്‍ട്ടണെ പുറത്താക്കിയ ശേഷം ആക്ഷേപകരമായ തരത്തില്‍ വിരല്‍ ചൂണ്ടുകയും പരാമര്‍ശം നടത്തുകയും ചെയ്തുവെന്നാണ് ഷദബിനെതിരെയുള്ള കുറ്റം.

ഐസിസി നിയമം 2.1.7 ആണ് പാക്കിസ്ഥാന്‍ സ്പിന്നര്‍ ലംഘിച്ചത്. മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. മാച്ച് റഫറി ഡേവിഡ് ബൂണ്‍ മുന്നോട്ട് വെച്ച ശിക്ഷാനടപടി കുറ്റം സമ്മതിച്ച ഷദബ് ഖാന്‍ അംഗീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഹിയറിംഗിന്റെ ആവശ്യം വന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമോണെ മോർക്കൽ: തിരശീലയ്ക്ക്‌ പുറകിലേക്ക് നിശബ്ദനായ പടക്കുതിര
Next articleമാര്‍ഷ് സഹോദരന്മാരെ പുറത്താക്കി വെറോണ്‍ ഫിലാന്‍ഡറിനു 200ാം ടെസ്റ്റ് വിക്കറ്റ്