Site icon Fanport

പരമ്പര വിജയം ടീമില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു

വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയം ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരത്തില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇന്നലെ ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം 22 റണ്‍സിന്റെ വിജയമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ നേടിയത്. ഇതോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. വിജയം എന്നത് എപ്പോളും മുന്‍ഗണനയുള്ള കാര്യമാണെങ്കിലും ഇനിയുള്ള മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തി മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ഈ വിജയം ഇന്ത്യയ്ക്ക് സാധ്യത ഒരുക്കുന്നുവെന്ന് കോഹ്‍ലി പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിക്കുമ്പോള്‍ അത് ഇത്തരത്തിലൊരു ആനുകൂല്യം ടീമിന് നല്‍കുമെന്നും കോഹ‍്‍ലി പറഞ്ഞു. ഇതിന് മുമ്പ് താന്‍ ഗയാനയില്‍ കളിച്ചിട്ടില്ലെന്നും ആ അനുഭവം എങ്ങനെയുണ്ടാകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

Exit mobile version