സീനിയര്‍ താരങ്ങള്‍ പിഎസ്എലില്‍ ഏറെ സഹായിച്ചു: മുഹമ്മദ് നവാസ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കെവിന്‍ പീറ്റേഴ്സണെ പോലുള്ള സീനിയര്‍ താരങ്ങള്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാക് ഇടംകൈയ്യന്‍ സ്പിന്നര്‍ മുഹമ്മദ് നവാസ്. താന്‍ മെച്ചപ്പെട്ടതിനു കാരണം ഈ സീനിയര്‍ താരങ്ങളുടെ ഇടപെടലുകളാണ്. തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ ഇവരു്‍ ഏറെ സഹായിച്ചു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും തുടര്‍ന്ന് വിന്‍ഡീസ് പരമ്പരയിലും പിന്നീട് സ്കോട്‍ലാന്‍ഡിനോടും തനിക്ക് ആത്മവിശ്വാസത്തോടെ പന്തെറിയുവാന്‍ സഹായിച്ചത് ഈ സീനിയര്‍ താരങ്ങളുടെ പ്രോത്സാഹനമാണെന്ന് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജർമനിയോടുള്ള തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ബ്രസീൽ റഷ്യയിൽ വന്നതെന്ന് പൗളിഞ്ഞോ
Next articleഹോം ഗ്രൗണ്ട് ഏതെന്ന് വ്യക്തമാക്കാൻ ടോട്ടൻഹാമിനോട് പ്രീമിയർ ലീഗിന്റെ ആവശ്യം