കളിക്കിടെ കുട്ടി ആരാധകനുമായി സെല്‍ഫി എടുത്ത് അഫ്ഗാന്‍ താരം

- Advertisement -

അഫ്ഗാന്‍ പേസ് ബൗളര്‍ ദവലത് സദ്രാന്‍ തന്റെ ഒരു കുഞ്ഞ് ആരാധകന്റെ ആഗ്രഹം സഫലമാക്കിയത് ഇങ്ങനെയാണ്. അയര്‍ലണ്ടും അഫ്ഗാനിസ്ഥാനുമായുള്ള ആദ്യ ഏകദിനത്തിനിടെ ഐറിഷ് ബാറ്റ്സ്മാന്‍ ഗാര്‍ഡ് എടുക്കുന്നതിനിടയക്ക് ഗ്രൗണ്ടിലെത്തിയ തന്റെ കുഞ്ഞ് ആരാധകന്റെ ആവശ്യം താരത്തിനൊപ്പം ഒരു സെല്‍ഫി ആയിരുന്നു.

ആദ്യ മത്സരം വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ ലീഡ് നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചടിച്ച അയര്‍ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement