Kohli

കോഹ്‍ലിയെ ഏകദിന ക്യാപ്റ്റന്‍സിയിൽ നിന്ന് നീക്കിയത് സെലക്ടര്‍മാര്‍, കാരണം വ്യക്തമാക്കി ചേതന്‍ ശര്‍മ്മ

കോഹ്‍ലിയെ ഏകദിന ക്യാപ്റ്റന്‍സിയിൽ നിന്ന് നീക്കിയത് സെലക്ടര്‍മാരാണെന്നും അതിന് വ്യക്തമായ കാരണം ഉണ്ടെന്നും പറഞ്ഞ് ചേതന്‍ ശര്‍മ്മ. വൈറ്റ് ബോള്‍ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാര്‍ ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നുവെന്നും അതിനാൽ തന്നെ ടി20 നായകനായി രോഹിതിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റന്‍സി കൂടി താരത്തിന് നൽകുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സീ ടിവിയ്ക്ക് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. രോഹിതും വിരാട് കോഹ‍്‍ലിയും തമ്മില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസമില്ലെന്നും അവര്‍ പരസ്പരം മികച്ച പിന്തുണ നൽകുന്നുണ്ടെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.

Exit mobile version