ഗുണരത്നേ തല്‍ക്കാലം ഇന്ത്യയിലേക്കില്ല

ശ്രീലങ്കയുടെ അസേല ഗുണരത്നയേ തല്‍ക്കാലം ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍. നേരത്തെ താന്‍ മാച്ച് ഫിറ്റാണെന്ന് തെളിയിച്ചാല്‍ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിനെ 16ാമനായി ഉള്‍പ്പെടുത്തുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കിയിരുന്നു. ഇന്ത്യയ്ക്കെതിരെ ജൂലായില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ അസേല ഗുണരത്നയ്ക്ക് മെഡിക്കല്‍ സംഘം കളിക്കുവാന്‍ അനുമതി നല്‍കിയെങ്കിലും മാച്ച് ഫിറ്റ് അല്ല എന്ന് സൂചിപ്പ് സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യയിലേക്ക് താരത്തെ യാത്ര ചെയ്യാനനുവദിച്ച് ബെഞ്ചില്‍ ഇരുത്തുന്നതിലും നല്ലത് ശ്രീലങ്കയില്‍ തന്നെ കൂടുതല്‍ മത്സരങ്ങളില്‍ താരത്തെ പങ്കെടുപ്പിച്ച് ഏകദിന മത്സരങ്ങള്‍ക്കായി തയ്യാറെടുപ്പിക്കുന്നതാണ് നല്ലതെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരുവനന്തപുരം ജില്ലാ U-21 ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് 21ന്
Next articleതിരുവനന്തപുരം സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നവംബർ 20ന്