മറാത്ത അറേബ്യന്‍സിന്റെ ജഴ്സി പ്രകാശനം ചെയ്ത് സേവാഗ്

- Advertisement -

ഡിസംബര്‍ 14നു ഷാര്‍ജയില്‍ ആരംഭിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ ടീമായ മറാത്ത അറേബ്യന്‍സിന്റെ ടീം ജഴ്സി പ്രകാശനം ചെയ്ത് വിരേന്ദര്‍ സേവാഗ്. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് അഭിനേതാവ് സൊഹൈല്‍ ഖാനിനോടൊപ്പം വിരേന്ദര്‍ സേവാഗ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തത്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റാണ് ഷാര്‍ജയില്‍ ക്രമീകരിച്ചിട്ടുള്ളത്.

മറാത്ത അറേബ്യന്‍സിനു പുറമേ പഖ്തൂണ്‍സ്, ബംഗാളഅ‍ ടൈഗേഴ്സ്, കേരള കിംഗ്സ്, പഞ്ചാബി ലെജന്‍ഡ്സ്, കോളംബോ ലയണ്‍സ് എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. സേവാഗ്, അഫ്രീദി, ഓയിന്‍ മോര്‍ഗന്‍, സംഗക്കാര, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. മറാത്ത് അറേബ്യന്‍സിന്റെ ഐക്കണ്‍ താരമാണ് സേവാഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement