
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിസിസിഐയ്ക്ക് ഗ്രെഗ് ചാപ്പല്‍ എഴുതിയ ഇമെയിലിനെക്കുറിച്ച് അന്ന് തന്നെ താന്‍ സൗരവ് ഗാംഗുലിയെ അറിയിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ഗാംഗുലിയ്ക്കെതിരെ ചാപ്പല്‍ ബിസിസഐയ്ക്ക് ഇമെയില്‍ അയയ്ക്കുന്നത് താന്‍ കണ്ടിരുന്നു. മത്സരത്തിനിടെ വയറിനു സുഖമില്ലാത്തതിനാല്‍ താന്‍ ചെറിയൊരു ഇടവേള അമ്പയര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷംഡ്രെസ്സിംഗ് റൂമിലെത്തിയപ്പോള്‍ ചാപ്പല്‍ മെയില്‍ തയ്യാാക്കുന്നതാണ് താന്‍ കണ്ടത്. ആദ്യം താനത് ശ്രദ്ധിച്ചില്ലെങ്കിലും പിന്നീടാണ് അത് ദാദയെക്കുറിച്ച് ബിസിസിഐയ്ക്കുള്ള പരാതിയാണെന്ന് മനസ്സിലായത്.
തിരിച്ച് ഫീല്‍ഡിലെത്തിയ താന്‍ കാര്യം വ്യക്തമാക്കിയില്ലെങ്കിലും ഗാംഗുലിയ്ക്ക് കത്തിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് സൗരവ് ഗാംഗുലിയ്ക്ക് തന്റെ ക്യാപ്റ്റന്‍സി നഷ്ടമാകുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial