കോഹ്‍ലിയില്‍ ഞാന്‍ ഇമ്രാന്‍ ഖാന്റെ ഗുണങ്ങള്‍ കാണുന്നു: രവി ശാസ്ത്രി

- Advertisement -

വിരാട് കോഹ്‍ലിയെ പാക്കിസ്ഥാന്‍ ഇതിഹാസം ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്ത് രവി ശാസ്ത്രി. ഒരു ടീമിനെ നയിക്കുമ്പോള്‍ കോഹ്‍ലി എന്നില്‍ ഇമ്രാന്‍ ഖാന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുന്നു എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. കോഹ്‍ലിയ്ക്ക് ചെറുപ്പമാണ്, പക്ഷേ ഇമ്രാന്‍ പാക്കിസ്ഥാനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ചപ്പോള്‍ കാണിച്ച പലവിധ മികവുകളും ഞാന്‍ കോഹ്‍ലിയില്‍ കാണുന്നു എന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.

എപ്പോളും കളിയുടെ മികവില്‍ നില്‍ക്കണമെന്നും ഊര്‍ജ്ജസ്വലമായ പ്രകൃതവും ഇരുവര്‍ക്കുമെന്നാണ് ഇമ്രാനെയും കോഹ്‍ലിയെയും താരതമ്യം ചെയ്ത് ശാസ്ത്രി പറഞ്ഞത്. മത്സര സ്ഥിതി എന്ത് തന്നെയായാലും ഇരുവര്‍ക്കും അതിന്മേല്‍ പൂര്‍ണ്ണാധികരാത്തിനുവേണ്ടിയുള്ള വാശിയുള്ളവരാണ്. അതിനായി അവര്‍ ഏത് വിധേനെയും ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റുവെങ്കിലും ഏകദിനത്തിലും ടി20യിലും തിരിച്ചടിച്ച് ഇന്ത്യയെ കോഹ്‍ലി നയിച്ച വിധം അതിന്റെ സൂചനയെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement