Site icon Fanport

ലങ്കന്‍ ക്യാമ്പിലും കൊറോണ, ഇന്ത്യയ്ക്കെതിരെ കളിക്കുക രണ്ടാം നിരയോ?

ലങ്കന്‍ ക്യാമ്പിലെ രണ്ടാമത്തെ സപ്പോര്‍ട്ട് സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയ്ക്കെതിരെയുള്ള സ്ക്വാഡിൽ മാറ്റം വന്നേക്കുമെന്ന് സൂചന. പ്രധാന താരങ്ങളെല്ലാം ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടുവെങ്കിലും ഏറ്റവും മോശം സാഹചര്യത്തിൽ ഈ സ്ക്വാഡിലെ അംഗങ്ങള്‍ ഐസൊലേഷനിലേക്ക് പോകേണ്ടി വന്നാൽ രണ്ടാം നിര താരങ്ങളെ പരമ്പരയ്ക്കായി ഇറക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ നാട്ടിലെത്തിയ ഇത് രണ്ടാമത്തെ ആളാണ് കോച്ചിംഗ് സംഘത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നത്. ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍ ആണ് ആദ്യം പോസിറ്റീവ് ആയതെങ്കിൽ ഇപ്പോള്‍ ടീം അനലിസ്റ്റ് ഷിരാന്ത നിരോഷനയും കോവിഡ് പോസിറ്റീവായി മാറുകയായിരുന്നു.

മറ്റുള്ളവരുടെ ഫലം എല്ലാം കോവിഡ് നെഗറ്റീവാണ്, ഇവരെ എല്ലാം കടുത്ത ക്വാറന്റീനിലേക്ക് മാറ്റുമെന്നും ഒരു പിസിആര്‍ ടെസ്റ്റ് കൂടി നടത്തിയ ശേഷമേ പരിശീലനം ആരംഭിക്കുകയുള്ളുവെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പരിശോധന ഫലം അനുസരിച്ചാവും താരങ്ങളുടെ പരമ്പരയിലെ പങ്കാളിത്തം ഉറപ്പാക്കുക. അല്ലാത്ത പക്ഷം രണ്ടാം നിര ടീമിനെ പരമ്പരയ്ക്കായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Exit mobile version