രണ്ടാം ഏകദിനം നിശ്ചയിച്ച പ്രകാരം നടക്കില്ല, പരമ്പരയുടെ കാര്യം സംശയത്തില്‍

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ഏകദിനം ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം നിശ്ചയിച്ച പ്രകാരം നടക്കില്ല എന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. ഇംഗ്ലണ്ട് ക്യാമ്പിലും രണ്ട് താരങ്ങള്‍ കോവിഡ് ബാധിതരെന്ന സ്ഥിരീകരിക്കാത്ത പോസിറ്റീവ് ടെസ്റ്റ് വന്നതോടെയാണ് ആദ്യ ഏകദിനം ഉപേക്ഷിച്ചത്. രണ്ടാം ഏകദിനത്തിനും സമാനമായ വിധിയാണ് കാത്തിരിക്കുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരമ്പര തന്നെ ഉപേക്ഷിക്കുവാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് അറിയുന്നത്. ഞായറാഴ്ച നടക്കാനിരുന്ന മത്സരം ഹോട്ടല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കൊറോണ കണ്ടെത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഇംഗ്ലണ്ട് ടീമംഗങ്ങളുടെ ഫലവും ഇപ്രകാരത്തില്‍ വന്നത്.

Exit mobile version