Site icon Fanport

മഴയില്‍ മുങ്ങി രണ്ടാം ഏകദിനം, അയര്‍ലണ്ട് അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു

അയര്‍ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി മഴയെത്തിയ തടസ്സം സൃഷ്ടിച്ചതാണ് മത്സരം ഉപേക്ഷിക്കുവാന്‍ കാരണം ആയത്. ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു അഫ്ഗാനിസ്ഥാന്‍ 48.3 ഓവറില്‍ 250/7 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം മുടക്കി മഴയെത്തിയത്.

ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മികച്ച സ്കോര്‍ നേടുവാന്‍ സഹായിച്ചത്. സാസായി 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റഹ്മത് ഷാ 54 റണ്‍സും ഹസ്മത്തുള്ള ഷഹീദി 52 റണ്‍സും നേടി. അയര്‍ലണ്ടിനായി ജോര്‍ജ്ജ് ഡോക്രെല്‍ മൂന്നും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

Exit mobile version